ഡൽഹി : അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാളിത്തിളക്കം. പതിനൊന്ന് പുരസ്കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മലയാള ചിത്രങ്ങൾ കരസ്ഥമാക്കിയത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം, മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി. മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം.മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരൻ നേടി
ബിരിയാണി പ്രത്യേക ജൂറി പരാമർശം നേടി . രാഹുൽ ജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടി.നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഒരു പാതിരാ സ്വപ്നം പോലെ, മികച്ച കുടുംബചിത്രമായി തെരഞ്ഞെടുത്തു. പ്രശസ്ത കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവർമ്മ കോളാമ്പി എന്ന ചിത്രത്തിലൂടെമികച്ച ഗാനരചയിതാവായി. മികച്ച വസ്ത്രാലങ്കാര ത്തിനുള്ള പുരസ്കാരം മരയ്ക്കാർ ചിത്രത്തിലൂടെ സുജിത് സുധാകരനും സായിയും പങ്കിട്ടു. മികച്ച മേക്കപ്പിന് ഉള്ള പുരസ്കാരം ഹെലനിലൂടെ രഞ്ജിത്ത് കരസ്ഥമാക്കി. സ്പെഷ്യൽ ഇഫക്റ്റ് അവാർഡിന് സിദ്ധാർത്ഥ പ്രിയദർശൻ മരയ്ക്കാർ സിനിമയിലൂടെ നേടി,
മികച്ച പനിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്ക്കാണ്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി. വിജയ് സേതുപതിക്ക് മികച്ച സഹനടനുള്ള പുരസ്കാരമുണ്ട്.
മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം സിക്കിം നേടി.