പിടിച്ചെടുത്ത 687 കാറുകൾ ലേലം ചെയ്യാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി

0
25

കുവൈത്ത് സിറ്റി: കുവൈത്ത്  മുനിസിപ്പാലിറ്റിയിലെ  മിന അബ്ദുള്ള ഗാരേജിലുള്ള കാറുകൾ ലേലം ചെയ്ത് വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ പിടിച്ചെടുത്ത  687 കാറുകളാണ് വിൽക്കാൻ പദ്ധതിയിടുന്നത്. ഈ വാഹനങ്ങളെ മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ വിശദീകരിച്ച ഒരു വിഭാഗത്തിൽ 240 വാഹനങ്ങളും മറ്റൊന്നിൽ 227 വാഹനങ്ങളും മൂന്നാമത്തേതിൽ  220 വാഹനങ്ങളുമാണുള്ളത് .