കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം, ഒക്ടോബർ 22 മുതൽ 28 വരെ 69 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. 18,991 ലൈസൻസുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്.
റിപ്പോർട്ടിലെ പ്രതിവാര സ്ഥിതിവിവരക്കണക്കിൽ വ്യക്തമാക്കിയത് അനുസരിച്ച് മയക്കുമരുന്ന്, മദ്യം എന്നിവ കൈവശം വയ്ക്കുക്കുകയോ ഉപയോഗിക്കുകയോ ചെയ്തതിന് 773 പ്രവാസികളെ നടപടികൾക്കായി റഫർ ചെയ്തു. ഇതിനോടകം വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായ776 പ്രവാസികളെ നാടുകടത്തി ഇതിൽ- 367 പുരുഷന്മാരും 409 സ്ത്രീകളും ആണ് –