കുവൈത്തിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ നിന്നും സൽമിയിൽ നിന്നും ബോംബ് നിർമാർജന വിദഗ്ധർ സ്ഫോടകവസ്തുക്കൾ കണ്ടെത്തി.
1991 ഫെബ്രുവരിയിൽ നടന്ന വിമോചന യുദ്ധത്തിൽ പരാജയപ്പെട്ടതിന് ശേഷം പിൻവാങ്ങിയ ഇറാഖ് സേന ഉപേക്ഷിച്ച വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങളാണ് ഈ സ്ഫോടകവസ്തുക്കൾ എന്നാണ് കരുതുന്നത്.
കുവൈത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളായി പെയ്യുന്ന മഴയെ തുടർന്നാണ് ഇവ മണ്ണിനടിയിൽ നിന്നും ഉപരിതലത്തിലേക്ക് എത്തിയതെന്നാണ് നിഗമനം.