കുവൈത്തിൽ എഞ്ചിനീയർ സർട്ടിഫിക്കറ്റ് പരിശോധനയിൽ ഏഴ് വ്യാജ സർട്ടിഫിക്കറ്റ് പിടിച്ചു, ഇതിൽ നാലെണ്ണവും ഇന്ത്യക്കാരുടേത്

0
38

കുവൈത്ത് സിറ്റി: കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ്,പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ സഹകരണത്തോടെ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ അവലോകനം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ രാജ്യക്കാരായ പ്രവാസികൾ സമർപ്പിച്ച 5,248 എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകളിൽ 4,320 എണ്ണം ഓട്ടോമേറ്റഡ് സംവിധാനം വഴി പരിശോധിച്ചു. ഇതിൽ7 വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു, അവയിൽ നാലെണ്ണം ഇന്ത്യക്കാരുടെയും മറ്റുള്ളവ വെനസ്വേലൻ, ജോർദാനിയൻ, ഈജിപ്ഷ്യൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെയും ആണ് .