കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയവും താമസകാര്യ വകുപ്പും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ജഹ്‌റ ഗവർണറേറ്റിലെ വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസിൽ ജോലി ചെയ്തിരുന്ന പ്രവാസികളാണ് പിടിയിലായത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു