കോവിഡ് 19: കുവൈറ്റിൽ ഇന്ന് 7 പേർ കൂടി രോഗമുക്തരായി

0
26

കുവൈറ്റ്: രാജ്യത്ത് കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് പേർ കൂടി രോഗമുക്തരായി. ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസെൽ അൽ സബ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 80 ആയി.

അഞ്ച് സ്വദേശികളും പ്രവാസികളായ രണ്ട് പേരുമാണ് ഇന്ന് രോഗമുക്തരായിരിക്കുന്നത്. ഇവരെ നിലവിൽ റീഹാബിലിറ്റേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. കുറച്ച് ദിവസത്തെ നിരീക്ഷണങ്ങൾക്ക് ശേഷം വീടുകളിലേക്ക് മടങ്ങാം.