കുവൈത്ത് സിറ്റി :എഴുപതിനായിരത്തിലധികം പ്രവാസി തൊഴിലാളികൾ 2021 ഓടെ കുവൈത്ത് വിടേണ്ടിവരും. അറുപതോ അതിനുമുകളിലോ പ്രായമുള്ളവരുടെയും ഹൈസ്കൂൾ തലമോ അതിനു താഴെയോ വിദ്യാഭ്യാസം ഉള്ളവരുടെയും വിസ കാലാവധി പുതുക്കേണ്ടതില്ലെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുപതിനായിരത്തിലധികം തൊഴിലാളികൾക്ക് കുവൈത്തിൽനിന്ന് സ്വദേശത്തേക്ക് മടങ്ങി വരിക. കുവൈത്തിൽ ജോലി ചെയ്യുന്ന മക്കൾ ഉള്ളവരെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ആശ്രിത വിസയിലേക്ക് മാറ്റാൻ അനുവദിക്കും. എന്നാൽ 58ഉം59ഉം പ്രായമായവർക്ക് ഒരു വർഷത്തേക്ക് വിസ കാലാവധി നീട്ടി നൽകുമെന്ന് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു.