കുവൈത്ത് സിറ്റി: കുവൈത്തിലെ ജലവൈദ്യുത മന്ത്രാലയം രാജ്യത്തുടനീളമുള്ള എല്ലാ തെരുവ് വിളക്കുകൾക്കും പകരം ഊർജ്ജ സംരക്ഷണ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഊർജ ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന റോഡുകളിലെയും ഉൾപ്രദേശങ്ങളിലെയും പഴയ തെരുവ് വിളക്കുകൾക്ക് പകരം എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാനാണ് കുവൈത്ത് അധികൃതർ അറിയിച്ചു.