കുവൈത്തിൽ 72 താമസ നിയമ ലംഘകർ അറസ്റ്റിൽ

0
27

കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയയിലും അൽ ദജീജ് ഏരിയയിലും നടത്തിയ സുരക്ഷാ പരിശോധനയിൽ 72 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്തു.ഒളിവിൽ പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.