കുവൈറ്റിൽ കോവിഡ് ബാധിതർ ഉയരുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 75 പേർക്ക്

0
20

കുവൈറ്റിൽ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 75 പേർക്കാണ്. ഇതിൽ 42 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 417 ആയി ഉയർന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് സ്വദേശികളും ഒരു ഇറാഖി പൗരനും മറ്റ് സ്ഥലത്തു നിന്നെത്തിയവരാണ്. 36പേർക്ക് രോഗികളുമായി സമ്പർക്കം പുലർത്തിയത് വഴിയും. 32 പേർക്ക് വൈറസ് വ്യാപനം ഉണ്ടായതെന്ന് അന്വേഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ രോഗബാധിതരിൽ 82 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.