കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി

0
16

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. ചികിത്സ സർക്കാർ സൌജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്”. എന്നായിരുന്നു ബിനിലിന്റെ പരാമർശം. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ക

. ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തിട്ടുള്ളയാളാണ് ബിനിലെന്ന് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ സൂചന നൽകുന്നുണ്ട്. കുഞ്ഞിനെപ്പറ്റിയുള്ള പോസ്റ്റ് വാവദമായതിനെത്തുടർന്ന് ഇയാൾ പോസ്റ്റ് പിൻവലിച്ചു. “തന്റെ അക്കൌണ്ട് ഹാക്ക് ചെയ്തതായി സംശയിക്കുന്നു”. എന്നാണ് ഇതിന് ഇയാൾ നൽകുന്ന വിശദീകരണം.