PAM ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളിൽ നിന്നും 77,000 ദിനാർ പിഴയായി ഈടാക്കി

0
28

കുവൈത്ത് സിറ്റി:  ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് റെഗുലേറ്റിംഗ് വകുപ്പ് മുഖേന നിയമിച്ച ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് സ്പോൺസർമാരിൽ നിന്ന്  183 പരാതികളാണ് വകുപ്പിന് ലഭിച്ചു. സ്ഥാപന ഉടമകൾക്കെതിരെ 181 തൊഴിൽ പരാതികളും ലഭിച്ചു. ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തൊഴിലുടമകളിൽ നിന്നുള്ള 8 പരാതികൾ ഉൾപ്പെടെ 63 തൊഴിൽ പരാതികൾ  ജുഡീഷ്യറിക്ക് കൈമാറി.  290 പരാതികൾ പരിഹരിച്ചു.  റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നിന്ന് 77,000 ദിനാർ പിഴയായി ഈടാക്കി. റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ആകെ എണ്ണം 420 ആയി. കഴിഞ്ഞ വർഷം മാർച്ചിൽ 42 എണ്ണത്തിന് ലൈസൻസ് നൽകുകയും 5 എണ്ണത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിതിരുന്നു.