കുവൈറ്റിൽ 78 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ വൈറസ് ബാധിതർ 743

0
28

കുവൈറ്റ്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78 പേര്‍‌ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. 59 ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 363 ആയി.

പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 69 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ഇതുവരെ 105 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.