കുവൈത്ത് സിറ്റി: ഹവല്ലി മേഖലയിൽ നടന്ന സുരക്ഷാ പരിശോധനയിൽ താമസ നിയമലംഘകരായ 7 പ്രവാസികൾ പിടിയിലായി. അതോടൊപ്പം 797 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, 13 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ട്രാഫിക് റിസർച്ച് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മഹ്മൂദ്, ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് ഫവാസ് അൽ ഖാലിദ് എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷാപരിശോധന നടത്തിയത്.