8 ദിവസത്തിനുള്ളിൽ 46,000 ട്രാഫിക് ലംഘനങ്ങൾ

0
13

കുവൈത്ത് സിറ്റി: നവംബർ 30 മുതൽ ഡിസംബർ 6 വരെയുള്ള എട്ട് ദിവസത്തിനിടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും ജനറൽ റെസ്‌ക്യൂ പോലീസ് ഡിപ്പാർട്ട്‌മെൻ്റും 46,562 ട്രാഫിക് നിയമലംഘനങ്ങളും 1,648 ട്രാഫിക് അപകടങ്ങളും റിപ്പോർട്ട് ചെയ്തു. ഇക്കാലയളവിനുള്ളിൽ 45 നിയമലംഘകരെ മുൻകരുതലായി തടങ്കലിലാക്കുകയും12 പ്രായപൂർത്തിയാകാത്തവരെ കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് അയക്കുകയും ചെയതിട്ടുണ്ട്. ആർട്ടിക്കിൾ 207 ലംഘിച്ചതിന് 135 വാഹനങ്ങളും 48 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി .സിവിൽ, മോഷണക്കേസുകളുമായി ബന്ധപ്പെട്ട 33 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ, സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വച്ചിരുന്ന ഒരാളെ കൂടുതൽ അന്വേഷണത്തിനായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെൻ്റിലേക്ക് റഫർ ചെയ്തു. ഈ കാലയളവിൽ 142 കൂട്ടിയിടി അപകടങ്ങൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് അന്വേഷണത്തിനായി റഫർ ചെയ്തിട്ടുമുണ്ട്.