കുവൈറ്റ്: രാജ്യത്തെ പാർപ്പിട മേഖലയിലുണ്ടായ തീപിടുത്തത്തില്‍ സ്വദേശികളായ എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം.സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ ഏരിയയില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തം ഉണ്ടായെന്നറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നി ശമന സേനാംഗങ്ങൾ വീടിനുള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഗുരുതരാവസ്ഥയിലായ കുട്ടികൾ മരിക്കുകയായിരുന്നു. എട്ട് മാസത്തിനും 14 വയസിനും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.