80 കിലോ മെത്തുമായി രണ്ട് ഏഷ്യക്കാര്‍ പിടിയില്‍

0
38

കുവൈത്ത് സിറ്റി: 80 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമായി രണ്ട് ഏഷ്യൻ വംശജർ പിടിയിലായി. മാർക്കറ്റിൽ ഇതിന് 10,00,000 കുവൈത്ത് ദിനാർ വിലമതിക്കും. രാജ്യത്തേക്ക് മയക്കുമരുന്നിൻ്റെയും സൈക്കോട്രോപിക് വസ്തുക്കളുടെയും കടത്ത് തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിങ് നാർക്കോട്ടിക്സ് വഴി അറസ്റ്റ് നടപ്പാക്കിയത്. കുവൈറ്റിനുള്ളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനായി ഒരു പ്രമുഖ അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരിയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്കൊപ്പം പ്രതികളെയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.