സുരക്ഷാകാരണങ്ങളാൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിനൂതന സാങ്കേതിക വിദ്യയോട് കൂടിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു

0
23

കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നു. അതിനൂതന സാങ്കേതികവിദ്യ പ്രകാരം വ്യക്തികളുടെ മുഖങ്ങൾ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളുള്ള ക്യാമറകളാണ് സ്ഥാപിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് ഇത് എന്നാണ് ഔദ്യോഗിക വിശദീകരണം. വിമാനത്താവളത്തിലും പരിസരത്തുമായി 870 പുതിയ നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുക. വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിനുള്ള കഠിനശ്രമം ആണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി‌ജി‌സി‌എ) നടത്തുന്നതെന്ന് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ടെർമിനൽ 4 ഉം 5 ഉം ഉൾപ്പെടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ കെട്ടിടങ്ങളിലും സ്ഥാപിക്കുന്നതിനുള്ള നിരീക്ഷണ ക്യാമറകൾ വിതരണം ചെയ്തു. ഇതോടൊപ്പം ഭീമൻ സ്‌ക്രീനുകളും 20 നിരീക്ഷണ ടിവി സ്‌ക്രീനുകളും ഉൾപ്പടെയുള്ള ഒരു നൂതന കൺട്രോൾ റൂമും ഡിജിസിഎ നിർമ്മിക്കും, ഈ കൺട്രോൾറൂമിൽ ഇൽ ഇൽ ഇൽ ഇൽ ഇൽ ഇൽ ഇൽ ഇൽ മുറിയിൽ 9 ഓപറേറ്റർമാരും സൂപ്പർവൈസറും ഉണ്ടാകും.