കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉള്ള 544 സ്വകാര്യ നഴ്സറികൾ പ്രവർത്തന സജ്ജമാണെന്നും 16 സ്ഥാപനങ്ങൾ ലൈസൻസ് റദ്ദാക്കാനുള്ള അഭ്യർത്ഥന സമർപ്പിച്ചിട്ടുണ്ടെന്നും സാമൂഹിക കാര്യ മന്ത്രാലയത്തിലെ സാമൂഹിക വികസന അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹാന അൽ ഹജ്രി പറഞ്ഞു. 89 നഴ്സറികളുടെ ലൈസൻസുകൾ പുതുക്കിയിട്ടുണ്ട്, കൂടാതെ എല്ലാ സ്വകാര്യ നഴ്സറികളും പരിശോധിക്കുന്നതിനായി ഒരു സംയോജിത പരിശോധന സംഘം രൂപീകരിക്കുന്നതിനായുള്ള നടപടിികൾ മന്ത്രാലയം ഏകോപിപ്പിക്കുന്നു. ഭിന്നശേഷിക്കാർക്കായുള്ള പബ്ലിക് അതോറിറ്റിയുമായി നടത്തുന്ന ഏകോപനത്തിന് പുറമേ ആണിത്. സ്വകാര്യ നഴ്സറികളുടെ ഉടമകൾക്ക് പുതുക്കൽ അഭ്യർത്ഥനകൾ സമർപ്പിക്കുന്നതിനും പുതിയ നഴ്സറികൾ തുറക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിപിക്കുന്നതിനും ഉടൻ തന്നെ ഒരു ഇലക്ട്രോണിക് ‘ആപ്ലിക്കേഷൻ’ സൈറ്റ് ആരംഭിക്കുമെന്നും അവർ അറിയിച്ചു.
Home Middle East Kuwait കുവൈത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 544 സ്വകാര്യ നഴ്സറികൾ സജ്ജം, 16 എണ്ണം പ്രവർത്തനം നിർത്തി