കുവൈത്ത് സിറ്റി: 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മെയ് രണ്ടാം തീയതി ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസം ആയിരിക്കുമെന്ന് കുവൈറ്റിലെ ജ്യോതിശാസ്ത്ര വിദഗ്ധർ ഏകകണ്ഠമായി അറിയിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഈദ് അവധി 9 ദിവസം നീണ്ടുനിൽക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏപ്രിൽ 29 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 7 വരെ ആയിരിക്കും അവധി ലഭിക്കുക.