കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ അടിയന്തര ഷെൽട്ടർ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. സ്കൂളുകളിലാണ് ഷെൽട്ടറുകൾ വശീകരിക്കുന്നത്. ഇതിനായി വിവിധ ഗവർണറേറ്റുകളിൽ 91 സ്കൂളുകൾ അടിയന്തര ഷെൽട്ടറുകളായി വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചതായി വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഉറവിടങ്ങൾ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇതിൽ 16 സ്കൂളുകൾ ജഹ്‌റ ഗവർണറേറ്റിലും, 17 തലസ്ഥാനത്തും , ഫർവാനിയയിൽ 12 ഉം, ഹവാലിയിൽ 17 ഉം ,മുബാറക് അൽ കബീറിൽ 12 ഉം, അഹ്മദിയിൽ 17 ഉം സ്കൂളുകളാണ് അനുവദിച്ചത്.
COVID-19 പകർച്ചവ്യാധി മൂലം രാജ്യം കടന്നുപോകുന്ന അസാധാരണമായ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് ഷെൽട്ടർ കേന്ദ്രങ്ങൾ തയ്യാറാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിംഗ് സെക്രട്ടറി ഫൈസൽ അൽ മക്സീദിന്റെ നിർദ്ദേശപ്രകാരം സിവിൽ ഡിഫൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ കേന്ദ്രങ്ങൾ പൂർണ്ണമായും സജ്ജീകരിക്കുന്നത്