അൽ-ഖൈറാൻ പ്രദേശത്ത് വൈദ്യുതി തടസ്സം നേരിടും

0
27

കുവൈത്ത് സിറ്റി : അറ്റകുറ്റ പണികളെ തുടർന്ന് കുവൈത്തിലെ ഏതാനും പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ വൈദ്യുതി തടസ്സം നേരിടും. വൈദ്യുതി, ജല മന്ത്രാലയം അൽ-സൂർ ബിയിലെ 33 കിലോ വോൾട്ട് ആന്റിന ലൈനിന്റെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിൻ്റെ ഭാഗമായാണിത്. അൽ-ഖൈറാൻ ചാലറ്റ്സ് ഭാഗത്ത് , 270 – 285 – 290 -295-298 എന്നീ റോഡ് നമ്പർ ഉള്ള പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടക്കം നേരിടും എന്നാണ് അറിയിച്ചിരിക്കുന്നത്