കുവൈത്ത് സിറ്റി : നിയമ ലംഘകർക്ക് അനുവദിച്ച ഭാഗിക പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി ബാക്കിയുണ്ടെങ്കിലും, റെസിഡൻസി നിയമലംഘകരെ കണ്ടുപിടിക്കുന്നതിനുള്ള നടപടിക്രമങ്ങളും പരിശോധനകളും പുരോഗമിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫർവാനിയ ഗവർണറേറ്റിലെ കുവൈത്ത് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ കണ്ടെത്താൻ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. മുനിസിപ്പാലിറ്റിയിലെ ശുചിത്വ, റോഡ് വർക്ക് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, ജനുവരി 25 മുതൽ ജനുവരി 27 വരെ വെറും മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ട പ്രവാസികളുടെ എണ്ണം 44 ശതമാനം വർദ്ധിച്ചതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ജനുവരി 24 ന് 3,627 വർക്ക് പെർമിറ്റുകൾ റദ്ദാക്കിയപ്പോൾ,ജനുവരി 27 ന് ഇത് 5,215 ആയി ഉയർന്നു, മൂന്ന് ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിൽ വന്ന വർദ്ധനവ്
1,588 ആയി.
കണക്കുകൾ പ്രകാരം, പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുകൾ കൂടുതലായി റദ്ദാകുന്നതിൽ നാല് പ്രധാന കാരണങ്ങളാണുള്ളത്.
– പ്രവാസം അവസാനിപ്പിച്ച് രാജ്യത്തുനിന്ന് എന്നന്നേക്കുമായി മടങ്ങുന്നവരുടെ പെർമിറ്റുകൾ റദ്ദാക്കുന്നതിൻ്റ എണ്ണം 30 ശതമാനം വർദ്ധിച്ചു, ജനുവരി 27 ന് 2,415 പേരും, ജനുവരി 24 ന് ഇതേ കാരണത്താൽ 1,859 പേരും വർക്ക് പെർമിറ്റുകൾ റദ്ധാക്കാൻ അപേക്ഷിച്ചു
– തൊഴിലാളിയുടെ മരണത്തെത്തുടർന്ന് പെർമിറ്റുകൾ റദ്ദാക്കുന്നത് 49 ശതമാനം വർധിച്ചു. ജനുവരി 24 ന് മാത്രം 230 വർക്ക് പെർമിറ്റുകളും, 342 വർക്ക് പെർമിറ്റുകൾ ജനുവരി 27 നും റദ്ദാക്കി.
– രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് റെസിഡൻസി പുതുക്കാനാവാതെ കാലഹരണപ്പെടുന്നതിനാൽ വർക്ക് പെർമിറ്റ് റദ്ദാകുന്നു
– വർക്ക് പെർമിറ്റ് ഫാമിലി വിസയിലേക്ക് മാറ്റുന്നതിനാൽ