കേന്ദ്ര പൊതു ബജറ്റ് അവതരിപ്പിച്ചു , പ്രവാസികളുടെ ഇരട്ട നികുതി പ്രശ്നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരും

0
30

ഡൽഹി: 2021-2022 വർഷത്തേക്കുള്ള കേന്ദ്ര പൊതു ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിട്ടുള്ളത്. 64,000 കോടി രൂപയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. പേപ്പർ രഹിത ബജറ്റായിരുന്നു ഇത്തവണ അവതരിപ്പിച്ചത്.

പ്രവാസികളുടെ ഇരട്ട നികുതി പ്രശ്നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 75 വയസ് കഴിഞ്ഞ പെൻഷൻമാത്രം വരുമാനമായുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. കോർപ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്.നാനൂറോളം കസ്റ്റംസ് നികുതിയിളവുകള്‍ പിന്‍വലിക്കും. പുതിയ കസ്റ്റംസ് നികുതി ഘടന കൊണ്ടുവരും. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വർധിപ്പിച്ചു.

വിവാദ കർഷക നിയമങ്ങൾക്കെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. പ്രതിഷേധസൂചകമായി പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കറുത്ത ഗൗൺ ധരിച്ചാണ് സഭയിൽ എത്തിയത്. ബജറ്റ് അവതരിപ്പിക്കാനായി ധനമമന്ത്രി എഴുനേറ്റപ്പോൾ മുദ്രാവാക്യം വിളികളുമുണ്ടായി. എന്നാൽ ബജറ്റവതരണത്തിന് ശേഷം അവസരം നൽകുമെന്ന് ലോക്സഭ ചെയർമാൻ അറിയച്ചതിനെ തുടർന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. .