കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങൾക്ക് ‘പ്രത്യേക പ്രത്യേകപരിഗണന’ നൽകി ബജറ്റ്

0
23

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതികളുമായി നിര്‍മ്മല സീതാരാമൻ്റെ ബജറ്റ്.

കൊ​ച്ചി തു​റ​മു​ഖം വി​ക​സി​പ്പി​ക്കുമെന്നും കൊച്ചി ഫിഷിംഗ് ഹാർബറിനെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി ഉയർത്തുമെന്നും കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​നമുണ്ട്.
. കൊ​ച്ചി ഉ​ൾ​പ്പ​ടെ രാ​ജ്യ​ത്തെ അ​ഞ്ച് ഹാ​ർ​ബ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബജറ്റ് പ്രസംഗത്തിൽ അ​റി​യി​ച്ചു.കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1967 കോടി വകയിരുത്തിയിട്ടുണ്ട്.

മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 65000 കോടി ചെലവഴിച്ച് കേരളത്തില്‍ 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി കോറിഡോറിന് പ്രധാന്യം നല്‍കിയാണ് ചെയ്യുക.

ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്‌നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടിയും അസമില്‍ 1300 കി.മീ റോഡ് നിര്‍മാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.