കുഞ്ഞു വാമികയുടെ ആദ്യ ചിത്രം പുറത്ത് വിട്ട് വിരാടും അനുഷ്കയും

0
36

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും നടി അനുഷ്ക ശർമയുടെയും കുഞ്ഞിൻറെ ആദ്യചിത്രം പുറത്തുവിട്ടു. അനുഷ്ക തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിരാടി ഒപ്പം കുഞ്ഞിനെയും കയ്യിൽ പിടിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് വാമിക എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തോടൊപ്പം അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്, ‘ ഞങ്ങൾ സ്നേഹത്തോടും സാന്നിധ്യത്തോടും നന്ദിയോടും ഒപ്പം ഒരുമിച്ച് ജീവിച്ചുവെങ്കിലും കുഞ്ഞു വാമിക അതിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയി! കണ്ണുനീർ, ചിരി, വിഷമം, ആനന്ദം – ചിലപ്പോൾ മിനിറ്റുകൾക്കുള്ളിൽ അനുഭവിച്ച വികാരങ്ങൾ! ഉറക്കം അവ്യക്തമാണ്, പക്ഷേ ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും നല്ല ഊർജ്ജത്തിനും എല്ലാവർക്കും നന്ദി, ”അവർ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.’

കഴിഞ്ഞ ജനുവരി 11നാണ് വിരാട് കോഹ്‌ലി അനുഷ്ക ശർമ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നത്.