ഇന്ത്യൻ എംബസിയുടെ ഡിജിറ്റൽ ഓപ്പൺ ഹൗസ് ഫെബ്രുവരി 17ന്

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ വരുന്ന ഫെബ്രുവരി 17 ഡിജിറ്റൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. കുവൈത്തിലെ ഇന്ത്യൻ സ്വദേശികൾക്ക് നൽകുന്ന നിയമസഹായ പദ്ധതികൾ സംബന്ധിച്ചാണ് ഇത്തവണത്തെ ഓപ്പൺ ഹൗസ്, പരിപാടി വൈകീട്ട് 3.30 മുതൽ ആരംഭിക്കും.

കുവൈത്തിലെ ഇന്ത്യക്കാരായ എല്ലാപ്രവാസികൾക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കാമെന്നും, താൽപര്യമുള്ളവർ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പേര് , സിവിൽ ഐഡി നമ്പർ , കുവൈത്തിലെ അഡ്രസ്സ് , ഫോൺ നമ്പർ എന്നിവ സഹിതം community.Kuwait@.mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക.