വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുവൈത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു; ഞായറാഴ്ച മുതൽ തീരുമാനം നടപ്പാക്കും

0
23

കുവൈത്ത്‌ സിറ്റി : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഷെയ്ഖ് സബാ അൽ ഖാലിദിൻ്റെ നേതൃത്വത്തിൽ ചേർന്ന അസാധാരണ മന്ത്രിസഭായോഗത്തിലാണ് വിദേശങ്ങളിൽ നിന്നുള്ളവരെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്. രണ്ടാഴ്ച കാലത്തേക്കാണ് നിരോധനം. ഈ വരുന്ന ഞായറാഴ്ച മുതൽ ഇത് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.

കുവൈത്ത് വിമാനത്താവളം അടച്ചിടുകയോ, രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രിസഭായോഗത്തിൽ ധാരണയായിരുന്നു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയാണ് തീരുമാനങ്ങൾ എടുത്തത്.
രാജ്യത്തെ ജനങ്ങൾ എല്ലാവരും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, രാജ്യത്തിന് പുറത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. രാജ്യത്തെ അതെ പൗരന്മാരും പ്രവാസികളും ആളും കോവിഡിനെതിരെ ആയ പ്രതിരോധകുത്തിവെപ്പ് എടുക്കണമെന്നും എന്നും സർക്കാർ നിർദേശിച്ചു.

മറ്റ് തീരുമാനങ്ങൾ ഇപ്രകാരം,

– ഹാളുകളും കൂടാരങ്ങളും വാടകയ്‌ക്ക് നൽകുന്നത് നിർത്തുക, ആഘോഷങ്ങൾ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ തടയുക.

– റെസ്റ്റോറന്റ് , ഡൈൻ-ഇൻ എന്നിവ രാത്രി 8 മണിക്ക് അടയ്ക്കുക ഡെലിവറി മാത്രമേ അനുവദിക്കൂ.

– ദേശീയ അവധിദിനാഘോഷങ്ങൾ ഉൾപ്പെടെ എല്ലാ സമ്മേളനങ്ങളും നിരോധിക്കുക.

– എല്ലാ ആരോഗ്യ ക്ലബ്ബുകളും സലൂണുകൾ, ബാർബർ ഷോപ്പുകൾ, സ്പാകൾ എന്നിവ പോലുള്ള സ്വകാര്യ പരിചരണ സ്ഥലങ്ങളും അടയ്ക്കും.