കർഷകരുടെ രാ​ജ്യ​വ്യാ​പ​ക ദേ​ശീ​യ പാ​ത ഉ​പ​രോ​ധം ഇ​ന്ന്

0
31

​ൽ​ഹി: ക​ർ​ഷ​കർഷകസമരത്തിൻ്റെ ഭാഗമായി ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ രാ​ജ്യ​വ്യാ​പ​ക ദേ​ശീ​യ പാ​ത ഉ​പ​രോ​ധം ഇ​ന്ന്. സമരത്തിൻ്റെ 73-ാം ദി​വ​സ​ത്തി​ലാണ് , സം​സ്ഥാ​ന പാ​ത​ക​ളി​ൽ റോ​ഡ് ഉ​പ​രോ​ധിക്കുന്ന പു​തി​യ പ്ര​ക്ഷോ​ഭ​ത്തി​ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ആ​ഹ്വാ​നം ചെ​യ്തത്. ഉച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ​യാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് ഉ​പ​രോ​ധം.അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ ക​ട​ത്തി​വി​ടും. സ​മാ​ധാ​ന​പ​ര​മാ​യി ഉ​പ​രോ​ധം ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​നു​ക​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ കർ​ഷ​ക​സ​മ​രം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളിൽ ഉപരോധമില്ല ഇവിടെ സ​ർ​ക്കാ​ർ ഉ​പ​രോ​ധം ഏർപ്പെടുത്തിയതായി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി. ഉ​പ​രോ​ധ​ത്തി​ന് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ന്ന് ഉ​പ​രോ​ധം ന​ട​ത്താ​ൻ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് അ​തി​ർ​ത്തി​ക​ളി​ൽ വ​ൻ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.