റിൻഷാ ആൻ കോശിയ്ക്ക് ബാലവേദി കുവൈറ്റ് യാത്രയയപ്പ് നൽകി

0
39

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഉന്നത വിദ്യഭ്യാസത്തിനായി USA യിലേക്ക് പോകുന്ന ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി റിൻഷാ ആൻ കോശിയ്ക്ക് ബാലവേദി കുവൈറ്റ് യാത്രയയപ്പ് നൽകി.പ്രസ്തുത ചടങ്ങിൽ ബാലവേദി കേന്ദ്ര രക്ഷാധികാരി സജീവൻ ജോർജ്ജ് ബാലവേദിയുടെ ഉപഹാരം കൈമാറി. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്, ബാലവേദി മേഖല രക്ഷാധികാരി സ്ക്കറിയ ജോൺ, മേഖല കൺവീനർ ബിജുജോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.