തമിഴ് സൂപ്പർസ്റ്റാർ സൂര്യയ്ക്ക് കോവിഡ്

0
35

പ്രശസ്ത തമിഴ് സിനിമാ താരം സൂര്യക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തൻ്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
“ഞാനിപ്പോള്‍ കോവിഡ് ചികിത്സയിലാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്നു. ഒന്നും സാധാരണ നിലയിലായിട്ടില്ല എന്ന് നമുക്കറിയാം. ഭയപ്പെടാതിരിക്കാന്‍ സാധിക്കില്ല. നാം എപ്പോഴും സുരക്ഷിതരും സൂക്ഷ്മതയുള്ളവരും ആയിരിക്കണം. എല്ലാം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും എന്‍റെ സ്നേഹവും നന്ദിയും അറിയിക്കുന്നു” സൂര്യ ട്വിറ്ററില്‍ കുറിച്ചു.

നവംബറില്‍ ആമസോണിലൂടെ പ്രേക്ഷകരിലെത്തിയ സുരാരെ പോട്രുവാണ് സൂര്യ ഒടുവില്‍ അഭിനയിച്ച ചിത്രം. മികച്ച പ്രതികരണം ചിത്രം നേടിയിരുന്നു.