കുവൈറ്റ് സിറ്റി: കുവൈറ്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ (കുട) വാർഷിക ജനറൽബോഡി യോഗം സത്താർ കുന്നിലിന്റെ അദ്ധ്യക്ഷതയിൽ കൂടി 2021 – 2022 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വെർച്ച്വലായി നടത്തപ്പെട്ട ജനറൽബോഡി യോഗത്തിൽ രാജീവ് നടുവിലേമുറി സ്വാഗതം പറഞ്ഞു. ഓമനക്കുട്ടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സലീംരാജ് വാർഷിക റിപ്പോർട്ടും ബിജുകടവി വാർഷിക സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ഷൈജിത്തിന്റെ നേതൃത്വത്തിൽ 2021 – 2022 വർഷത്തിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രേംരാജ് (പൽപ്പക്, പാലക്കാട്) ജനറൽ കൺവീനറായും, എം.എ.നിസ്സാം (ട്രാക്, തിരുവനന്തപുരം), മാർട്ടിൻ മാത്യു (പി.ഡി.എ, പത്തനംതിട്ട), ജിനോ (ഇ.ഡി.എ, എറണാകുളം), മുബാറക് കാമ്പ്രത്ത് (കെ.ഡബ്ല്യൂ.എ, വയനാട്), ഇല്യാസ് തോട്ടത്തിൽ (കെ.ഡി.എൻ.എ, കോഴിക്കോട്) എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. മറ്റ് ജില്ലാ സംഘടനകളായ കെ.ഇ.എ (കാസർകോഡ്), ഫോക്ക് (കണ്ണൂർ), കെ.ഇ.എ (കണ്ണൂർ), കെ.ഡി.എ (കോഴിക്കോട്), എം.എ.കെ (മലപ്പുറം) ട്രാസ്ക് (തൃശൂർ), ഐ.എ.കെ (ഇടുക്കി), കെ.ഡി.എ.കെ (കോട്ടയം), കോട്പക് (കോട്ടയം), അജ്പാക് (ആലപ്പുഴ), കെ.ജെ.പി.എസ് (കൊല്ലം), ടെക്സാസ് (തിരുവനന്തപുരം) എന്നിവയുടെ ഭാരവാഹികൾ പുതിയ ഭരണസമിതിയ്ക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. യോഗത്തിന് എം.എ നിസാം നന്ദി പറഞ്ഞു.