വ്യാജ ബിരുദ രേഖ ചമച്ച് ജോലി തട്ടിപ്പ്; രാജകുടുംബാംഗത്തിന് തടവ് ശിക്ഷ

0
27

കുവൈത്ത് സിറ്റി: കുവൈത്ത് രാജകുടുംബാംഗത്തിന് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു . വ്യാജ നിയമ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഉയർന്ന ഉദ്യോഗം നേടി എന്ന കേസിലാണ് തടവുശിക്ഷ വിധിച്ചത്.ജഡ്ജി നായിഫ് അൽ ദഹൂം അധ്യക്ഷനായ ക്രിമിനൽ കോടതിയുടേതാണ് വിധി. വ്യാജ അക്കാദമിക നിലവാരം കാണിച്ച് നിയമവിരുദ്ധമായി സ്വായത്തമാക്കി സാമ്പത്തിക ആനുകൂല്യമായ
157,000 ദിനാർ തിരികെ നൽകാനും, ഇരട്ടി തുക പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. വ്യാജ സർവ്വകലാശാല നിയമ ബിരുദം ഉപയോഗിച്ച് പ്രതി ആഭ്യന്തര മന്ത്രാലയത്തിലെ ക്യാപ്റ്റൻ പദവിയിലാണ് ജോലിചെയ്തിരുന്നത്.