അടച്ചിട്ട സംരംഭങ്ങളിലെ തൊഴിലാളികൾക്കുള്ള ശമ്പളവും വാടകയും ഉൾപ്പെടെയുള്ള നഷ്ടപരിഹാരം നൽകാൻ അനുമതി

0
22

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ മൂലം അടച്ചിട്ടത് വഴി ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുണ്ടായ പ്രവർത്തനം നഷ്ടം സർക്കാർ നികത്തും. സ്ഥാപന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്നു ചേർന്ന പാർലമെൻററി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമിതി
സംരഭകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അനുവാദം നല്‍കി. സാമ്പത്തിക സഹായം സംബന്ധിച്ച് പഠനം നടക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു.

ബിസിനസ്സ് ഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനായി പഠനം നടക്കുന്നതായും
, പഠന നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ബിസിനസ്സ് ഉടമകൾക്ക് നഷ്ടപരിഹാരതുക വിതരണം ചെയ്യും. മാനവവിഭവശേഷി മന്ത്രാലയ രേഖകൾ അനുസരിച്ച് ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പളവും പ്രതിമാസ വാടകയും അടങ്ങുന്ന തുകയാണ് നൽകുക , നിലവിലെ ഒരുമാസം നീളുന്ന നിയന്ത്രണങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകുക. മുൻ‌മാസങ്ങളിൽ‌ അടച്ചിട്ടതിന് മുൻ‌കൂർ നഷ്ടപരിഹാരം നൽകരുതെന്നും കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.