കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍
കുവൈത്തിലെ റെസ്റ്റോറന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി പ്രാദേശിക പത്രം അല്‍ കബസ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ആരോഗ്യസമിതി ഇത് സംബന്ധിച്ച് അനുമതി നല്‍കിയതായാണ് പുറത്തുവരുന്ന വിവരം.
ഈ മാസം ഏഴ് മുതല്‍ രാത്രി എട്ട് മണിക്ക് ശേഷം റെസ്‌റ്റോറന്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ ആരോഗ്യ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാത്രി എട്ട് മണിക്ക് ശേഷവും റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായും, അതോടൊപ്പം വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കി നൽകുന്ന സ്ഥാപനങ്ങൾക്കു മേൽ ഏർപ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.