മൂന്ന് തവണ മത്സരിച്ചവർക്ക് സിപിഐ സീറ്റ് നൽകില്ല

0
24

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സിപിഐ സീറ്റ് നൽകില്ല . സി.പി.ഐ എക്സിക്യൂട്ടീവിൽ ഇതുസംബന്ധിച്ച് ധാരണയായി. ചില മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് ഇളവ് നൽകാൻ സാധ്യതയുണ്ട്, ജില്ലാ കൗൺസിലുകളുടെ അഭിപ്രായം പരിഗണിച്ച് ആർക്കെങ്കിലും ഇളവുകൾ നൽകണമോ എന്ന് പരിഗണിക്കും.

മന്ത്രിമാരായ വി. എസ് സുനിൽകുമാർ, കെ. രാജു, പി. തിലോത്തമൻ എംഎൽഎമാരായ ഇ.എസ് ബിജിമോൾ, സി. ദിവാകരൻ എന്നിവർ മൂന്ന് തവണയായി മത്സരിച്ചവരാണ്.

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർത്ഥി മാനദണ്ഡം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ നടക്കുകയാണ്. ഉച്ചക്ക് ശേഷം നടക്കുന്ന യോഗത്തിലായിരിക്കും സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.
ഇന്നലെ കൗൺസിലിൽ നടന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകും.

.