സൗദിക്കെതിരെ യമനിലെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത്

0
13

കുവൈത്ത് സിറ്റി : സൗദി അറേബ്യയ്‌ക്കെതിരെ യമനിലെ ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത്
രാജ്യത്തിന്റെ സുരക്ഷയ്ക്കും മേഖലയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഇതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഹൂതികൾ അയച്ച ഒമ്പത് സായുധ ഡ്രോണുകളാണ് സുരക്ഷാ സേന തടഞ്ഞതെന്ന് യെമനിൽ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം പ്രസ്താവിച്ചു. സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിൽ തങ്ങളുടെ കടമകൾ നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോടും യുഎൻ സുരക്ഷാ സമിതിയോടും സഖ്യം ആവശ്യപ്പെട്ടു. തങ്ങളുടെ പ്രദേശങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യ യുഎൻ സുരക്ഷാ സമിതിയെ കത്ത് മുഖാന്തരം അറിയിച്ചതായി സൗദി വാർത്താ ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.