പടന്നക്കാട് : പടന്നക്കാട് ഇന്ത്യൻ നാഷണൽ ലീഗ് ശാഖ സെക്രട്ടറി ഷാനി അപ്പട്ടില്ലാത്തിനെ മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കണം എന്ന് ഐ.എൻ.എൽ പടന്നക്കാട് ശാഖ പ്രസ്താവിച്ചു . കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 31 വാർഡായ കരുവളം വാർഡിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയും , നിലവിൽ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാനുമായ ബിൽടെക് അബ്ദുല്ലയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് ഷാനിയുടെ നേതൃത്വത്തിലുള്ള ഇടത്പക്ഷ പ്രവർത്തകരാണ് . എന്ന്ാൽ അതെ സമയം തന്നെ ചില ആളുകൾ ബിൽടെക്കിനെ തോൽപിക്കാൻ രംഗത്ത് വരികയും , പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്തിരുന്നു . എന്ന്ാൽ ഷാനിയുടെയും ടീമിന്റെയും കൃത്യമായ ഇടപെടലിന്റെ ഭാഗമായി ഇവരുടെ ലക്‌ഷ്യം ഫലം കണ്ടില്ല, ഐ എൻ എൽ പ്രതിനിധി ജയിച്ചു കയറുന്നതിൽ അസഹിഷ്ണുതയുള്ള ഒരുകൂട്ടം ആളുകൾ അന്ന് സ്ഥാനാര്ഥിക്കെതിരെയും രഹസ്യമായും പരസ്യമായും പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും വിജയിച്ചിരുന്നില്ല, ഇതിന്റ പ്രതികാരത്തിൽ ഇന്ന് രാത്രിയോടെ ശാഖ സെക്രട്ടറി ഷാനിദിന് നേരെ വധ ശ്രമം ഉണ്ടായത്, പ്രതികളെ പറ്റിയുള്ള സൂചന പൊലീസിന് ഷാനിദ് നൽകിയതായാണ് അറിവ്, യുവാക്കൾക്കിടയിൽ രാഷ്ട്രീയത്തിന്റെ യും ഗ്യാങ് വാറിന്റെയും പേരിൽ വിഭാഗീയത ഉണ്ടാക്കുന്നതിനെ ഷാനിദും സുഹൃത്തുക്കളും എതിർത്തിരുന്ന സാഹചര്യത്തിൽ പടന്നക്കാട് പ്രദേശത്തു ഷാനിദിനെ പോലെ ഒരാളെ വധിച്ചു സംഘർഷം ഉണ്ടാക്കാനുള്ള ഗൂഡ ശ്രമമായി പാർടി ഇതിനെ കാണുന്നു, പ്രദേശത്തെ യുവാക്കൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഈ വധശ്രമത്തിന് പിന്നിൽ . അത് കൊണ്ട് തന്നെ കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷ ഉറപ്പാക്കണം എന്ന് ഐ എൻ എൽപടന്നക്കാട് ശാഖ ആവശ്യപ്പെട്ടു . ഓണലൈനിൽ ചേർന്ന മീറ്റിങ്ങിൽ ശാഖാ പ്രസിഡന്റ് തറവാട് അബ്ദുൽ റഹ്മാൻ അധ്യക്ഷം വഹിച്ചു . കരീം പടന്നക്കാട് സ്വാഗതവും , ഷറഫു പടന്നക്കാട് നന്ദിയും പറഞ്ഞു .