കുവൈത്ത് സിറ്റി: രാജ്യത്തെ ജനങ്ങൾക്ക്
ദീർഘകാലത്തേക്ക് ആവശ്യമായ അത്രയും അവശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും സംഭരിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഭാഗിക നിരോധനം നടപ്പിത്തേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതലെന്നോണം ആണ് അധികാരികൾ ഈ തയ്യാറെടുപ്പ് നടത്തിയതെന്നും പത്രം റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ അത്രയും റേഷൻ, പച്ചക്കറി, പഴങ്ങൾ എന്നിവ സഹകരണ സംഘങ്ങൾക്കും കേന്ദ്ര വിപണികൾക്കും ആവശ്യമായ അളവിൽ വിതരണം ചെയ്യാൻ അധികാരികൾ തയ്യാറാണെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.
Home Middle East Kuwait ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയാലും രാജ്യത്ത് അവശ്യവസ്തു ,ഭക്ഷ്യധാന്യ ക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ