കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇനിയും വർദ്ധിച്ചേക്കും

0
20

കുവൈത്ത് സിറ്റി : രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും പിസിആർ ടെസ്റ്റുകൾ നടത്താനുള്ള മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കാൻ വിമാനക്കമ്പനികൾ സജ്ജമായി കൊണ്ടിരിക്കുകയാണ്,  പി‌സി‌ആർ‌ ടെസ്റ്റുകളുടെ ചിലവുകൾ‌ കമ്പനികൾ‌ വഹിക്കുന്നതിനാൽ‌ കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന്റെ വില ഗണ്യമായി ഉയരുമെന്ന് വ്യോമയാന മേഖലയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ‌-ഖബാസ് റിപ്പോർട്ട് ചെയ്തു.

വിമാന കമ്പനികളിൽ ചിലത് എയർ ട്രാൻസ്പോർട്ട് മാർക്കറ്റിലെ  ഡിമാൻഡുമായി പൊരുത്തപ്പെടുന്ന സംയോജിത യാത്രാ ഓഫർ പാക്കേജുകൾ ഒരുക്കുന്നുണ്ട്.

രാജ്യത്തേക്ക് വരുന്നവർ ഹോട്ടലുകളിലെ നിർബന്ധിത ക്വാറൻ്റെയിൻ  ബുക്ക് ചെയ്യുന്നുവെന്ന്  ഉറപ്പാക്കുന്നതിന് വ്യക്തമായ സംവിധാനം ഒന്നും തന്നെ ഇതു വരെ എയർലൈൻസിന് മുമ്പിൽ ഇല്ല എന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. രാജ്യത്ത് എത്തിച്ചേരുന്ന വിമാനങ്ങളിലെ  യാത്രക്കാകാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്  സിവിൽ ഏവിയേഷനിൽ നിന്ന് വിമാനക്കമ്പനികൾക്ക് പുതിയ അറിയിപ്പുകളൊന്നും  ലഭിച്ചിട്ടില്ല.