കുവൈത്ത് സിറ്റി : കഴിഞ്ഞ ഡിസംബർ 5 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ രണ്ട് നിയോജകമണ്ഡലങ്ങളിലെ ബാലറ്റ് ബോക്സുകൾ പരിശോധിക്കാൻ കുവൈത്തിന്റെ ഭരണഘടനാ കോടതി തീരുമാനിച്ചു. നാളെ ദേശീയ അസംബ്ലി സെക്രട്ടേറിയറ്റിൽ വോട്ടെണ്ണൽ രേഖകൾ കോടതി പരിശോധിക്കും. രണ്ടാം മണ്ഡലത്തിലെ 21-ാമത് കമ്മിറ്റിയുടെയും അതിന്റെ ഉപസമിതികളുടെയും വോട്ടിംഗ് രേഖകളും , മൂന്നാം നിയോജകമണ്ഡലത്തിലെ പതിനേഴാം കമ്മിറ്റിയുടെയു വോട്ടിംഗ് രേഖകളും കോടതിയിൽ നിന്നുള്ള പ്രതിനിധികൾ പരിശോധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു
Home Middle East Kuwait പാർലമെൻറ് ഇലക്ഷൻ; രണ്ട് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രേഖകൾ ഭരണഘടനാ കോടതി പരിശോധിക്കും