താൽക്കാലിക ജീവനക്കാരുടെ കൂട്ട സ്ഥിരപ്പെടുത്തൽ നിർത്തിവെച്ചു

0
30

തിരുവനന്തപുരം : താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ള താൽക്കാലിക ജീവനക്കാരുടെ കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല.

ഇതുവരെയുള്ള സ്ഥിരപ്പെടുത്തല്‍ പുനപ്പരിശോധിക്കില്ല. ഇന്നത്തെ മന്ത്രിസഭയിലും സ്ഥിരപ്പെടുത്തല്‍ ഫയലുകള്‍ വന്നിരുന്നു. അവ സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം