കൊച്ചി: സ്വർണകള്ളക്കടത്തിൽ തീവ്രവാദമെവിടെയെന്ന് ഹൈക്കോടതി. സ്വർണം കടത്തിയത് തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നികുതി അടക്കാതെയുള്ള കടത്ത് എങ്ങനെ യു.എ.പി.എയുടെ പരിധിയിൽ വരുമെന്നും ഹൈക്കോടതി എൻ.ഐ.എയോട് ചോദിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്ക്കോടതി വിധിക്കെതിരെ എൻഐഎ സമർപ്പിച്ച അപ്പീലിലാണ് കോടതി വിധി.
കേസ് കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്ന കുറ്റകുറ്റകൃത്യമാണെന്ന് വ്യക്തമാക്കിയ കോടതി
നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.