റിലീസ് ചെയ്ത് വെറും രണ്ടു മണിക്കൂറിനുള്ളിൽ ദൃശ്യം 2 ചോർന്നു

0
23

കൊച്ചി: ഒടിടി റിലീസ് ചെയ്ത് വെറും 2 മണിക്കൂറുകള്‍ക്കുളളില്‍ ദൃശ്യം 2 ചോര്‍ന്നു. തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം, സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇന്നലെ രാത്രിയാണ് ചിത്രം ഒടിടി റിലീസ് നടത്തിയത്. വാനോളം ഉയർന്ന പ്രേക്ഷക പ്രതീക്ഷകക്കൊപ്പം ഉയർന്ന ചിത്രത്തിൻറെ വ്യാജ പതിപ്പുകൾ മണിക്കൂറുകൾക്കകം പ്രചരിച്ചത് അണിയറ പ്രവർത്തകരിൽ വലിയ ഞെട്ടലുണ്ടാക്കി.

ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിലാണ് പ്രചരിച്ചത് .ദൃശ്യത്തിന്റെ വ്യാജ പതിപ്പ് ആരും ഡൗണ്‍ലോഡ് ചെയ്യരുതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അഭ്യര്‍ത്ഥിച്ചു. ചിത്രത്തിന്റെ പൂര്‍ണ്ണ അവകാശം ആമസോണ്‍ പ്രൈമിനാണ്. അതുകൊണ്ട് തന്നെ ആമസോണ്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. നിരവധി പേരാണ് സിനിമയെ ഉപജീവന മാര്‍ഗമായി കാണുന്നത്. അതുകൊണ്ട് തന്നെ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി നടപടി സ്വീകരിക്കണം എന്നും ജീത്തു ജോസഫ് ആവശ്യപ്പെട്ടു.