പുതിയ മന്ത്രിസഭാ രൂപീകരണം മാർച്ച് മാസത്തോടെ

0
42

കുവൈത്ത് സിറ്റി: കുവൈത്തിൽ മന്ത്രിസഭ രൂപീകരണം ഇനിയും വൈകിയേക്കും എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കണ്ണാടി നമോ വരുന്ന മാർച്ച് മാസത്തോടെ ആയിരിക്കും പുതിയ മന്ത്രിസഭ രൂപീകൃതമാവുക. പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ ദേശീയ ദിനാഘോഷം കഴിഞ്ഞ്​ മന്ത്രി സഭ രൂപീകരണം സംബന്ധച്ച ചർച്ചകൾ തുടരും.

മന്ത്രിസഭ രൂപീകരണം വൈകുന്ന പശ്ചാത്തലത്തിൽ ​ പാർലമെന്‍റ് സമ്മേളനങ്ങൾ നിർത്തിവയ്ക്കാൻ കുവൈത്ത് അമീർ ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 18 മുതലാണ് സമ്മേളനങ്ങൾ സസ്​പെൻഡ്​ ചെയ്​തിരിക്കുന്നത്. ഇക്കാലയളവിനുള്ളിൽ പുതിയ മന്ത്രിസഭ രൂപവത്​കരണം നടക്കേണ്ടതുണ്ട്​. ഒരേസമയം പാർലമെൻറ് സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, മന്ത്രിസ്ഥാന വാഗ്ദാനം ലഭിച്ച പലരും അതിനോട് വിമുഖത കാണിക്കുന്നതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പാർലമെൻറ്മായുള്ള ബന്ധം മെച്ചപ്പെടുത്താൻ എന്നോണം അംഗങ്ങളുടെ യുടെ പൂർണ്ണ പിന്തുണയോടെ മാത്രമേ പുതിയ മന്ത്രിമാരെ തെരഞ്ഞെടുക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
2020 ഡിസംബർ 14ന് അധികാരമേറ്റ​ മന്ത്രിസഭ ​പാർലമെന്‍റ്​ അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു മാസം തികയുന്നതിനു മുമ്പ് രാജി വെച്ചത്.