മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മിന്നും പ്രകടനം കാഴ്ചവെച്ച വിജയം കൈപ്പിടിയിൽ ഒതുക്കി ജപ്പാന്റെ നവോമി ഒസാക്ക. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒസാക്ക തകർത്തു തരിപ്പണമാക്കിയത്, സ്കോർ 6-4, 6-3 . 23കാരിയായ ജപ്പാൻ താരത്തിൻ്റെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. രണ്ടാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും.
2020 ഫെബ്രുവരി മുതല്‍ കളിച്ച ഒരൊറ്റ മാച്ചില്‍ പോലും തോല്‍ക്കാതെയാണ് ഒസാക്ക ഓസ്ട്രേലിയന്‍ ഓപ്പണിലെത്തിയത് എന്നതാണ് ശ്രദ്ധേയം. സെമി ഫൈനലില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ചാണ് ഒസാക്ക ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. പരാജയം എന്തെന്നറിയാതെ തുടര്‍ച്ചയായ 21ാം തവണയാണ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽസോടെ ഒസാക്ക വിജയകിരീടം ചൂടിയത്.