കുവൈത്ത് സിറ്റി : സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2020 ൽ കുവൈത്തിൽ പ്രവാസികളുടെ എണ്ണം 4 ശതമാനം കുറഞ്ഞു. 2020 ജനുവരി മുതൽ ഡിസംബർ വരെ 134,000 പ്രവാസികളാണ് മടങ്ങിപ്പോയത്. ഇതിൽ ഏറ്റവും കൂടുതൽ പുറത്തുപോയത് ഇന്ത്യൻ വംശജരാണ്. അതായത് 2020 ൽ കുവൈത്ത് വിട്ട മൊത്തം പ്രവാസികളിൽ 52% ഇന്ത്യക്കാരാണെന്ന് സാരം. കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വലുപ്പം 6.57 ശതമാനം കുറഞ്ഞു. കുവൈത്ത് വിട്ടവരിൽ ഇന്ത്യക്കാർക്ക് തൊട്ടുപിറകെ ഈജിപ്ത് ആണുള്ളത്. 22.5 % പേരാണ് 2020 രാജ്യം വിട്ട്ത്. മൂന്നാംസ്ഥാനത്ത് ബംഗ്ലാദേശ് ആണ്, ആകെ 13,076 പേർ കുവൈത്തിലെ പ്രവാസം അവസാനിപ്പിച്ചു. രാജ്യം വിട്ട മൊത്തം പ്രവാസികളിൽ 10 ശതമാനത്തോളം വരും ഇത്. കുവൈത്തിലെ ഫിലിപ്പിനോ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം, കുവൈത്തിന് പുറത്തുപോയവർ 4.5% ആണ്.
.