മുംബൈ: നമ്മുടെ നാട്ടിൽ ദോശ കഴിയാത്തവരായി ആരും കാണില്ല. പല തരത്തിലും രുചിയിലും ഉള്ള ദോശകൾ എല്ലാവരും കഴിച്ചിട്ടുണ്ട്, എന്നാൽ ഇത്തിരി വെറൈറ്റി ആയ ഒരു ദോശക്കഥയാണ് ഇനി വരുന്നത്. ഫ്ലയിങ് ദോശ, പേരുകേട്ടവർ ഒന്ന് അമ്പരപ്പോടെ ആലോചിച്ചുകാണും ഇതെന്ത് ദോശ എന്ന്. സൗത്ത് മുംബൈയിലെ മംഗൽദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോസയിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
വീഡിയോ കണ്ടു കഴിഞ്ഞവർക്ക് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ എന്തുകൊണ്ടാണ് ദോശക്ക് ഫ്ലയിങ് ദോശ എന്ന പേര് വന്നതെന്ന്. നല്ല മൊരിഞ്ഞ ചൂടോടെ യുള്ള ദോശകൾ ദോശ കല്ലിൽ നിന്നും പറന്ന നേരെ എത്തുന്നത് കസ്റ്റമറുടെ പ്ലേറ്റിലേക്ക്. ദോശക്കാരൻ ചേട്ടൻറെ കയ്യിൽ നിന്ന് ഒരു തവണ പോലും മിസ്സ് ആവാതെയാണ് ഓരോ ദോശകളും ആവശ്യക്കാരുടെ കൈകളിലേക്ക് എത്തുന്നത് അങ്ങനെയാണ് ഇവിടുത്തെ ദോശക്ക് ആ പേരു വീണത്.
‘സ്ട്രീറ്റ് ഫുഡ് പാചകക്കുറിപ്പുകൾ’ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ ഇതിനകം രാജ്യത്തിനകത്തും പുറത്തുമായി 84 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.