തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂർ പണിമുടക്ക് ഇന്ന് രാത്രി 12:00 വരെ നീണ്ടു നിൽക്കും. സ്വകാര്യവൽക്കരണത്തിന് എതിരെയും ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു മാണ് പണിമുടക്ക്. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആയ ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രേഡ് യൂണിയൻ പ്രതിനിധികളുമായി എംഡി തിങ്കളാഴ്ച ചർച്ച നടത്തിയെങ്കിലും അത് വിജയിച്ചില്ല. പണിമുടക്കിനെത്തുടർന്നു ഭൂരിഭാഗം സർവീസുകളും മുടങ്ങി. പത്ത് ശതമാനത്തോളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ദീർഘദൂര സർവീസുകൾ ആണ് ഭൂരിഭാഗവും പണിമുടക്കിയത്.